Saturday, January 7, 2012

...MoNSòóN ~♥♥♥~ a TiMë fOR LoVe... a SèáSoN fOR LoVeRs...

(ALL WORKS DONE WITH MY CELL PHONE CAM ~ NOKIA E51 ~ 2 MEGA PIXEL)



വീണ്ടും ഒരു മഴക്കാലം വന്നെത്തി... എന്‍റെ  ഓര്‍മ്മകളെ കരയിച്ച്, സ്വപ്നങ്ങളില്‍ നിന്നും നിറങ്ങള്‍ ഉരുക്കി എടുത്ത്, വാക്കുകളുടെ വിശുദ്ധി ചൂഴ്ന്നെടുത്ത്, സായാഹ്നങ്ങളിലെ സ്നേഹം പങ്കിടലുകളില്‍ ഒറ്റപ്പെടുത്തി... കാറ്റുപോലെ അവള്‍ മറഞ്ഞ ഒരു മഴക്കാലം വീണ്ടും... എന്‍റെ പ്രിയപ്പെട്ട "മാളു"... നിന്നെ ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന നിന്‍റെ മുഖത്തെ പുച്ഛ ഭാവം എനിക്ക് താങ്ങാന്‍ വയ്യ... നിന്‍റെ നിസ്സംഗത മുന്‍പത്തെക്കാളേറെ എന്‍റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു...

ഒരുപാട് വേദനകള്‍ തന്ന് അന്ന് നീ എന്നില്‍ നിന്നും മറഞ്ഞത് എന്തിനായിരുന്നു... ഒരു മഴക്കാലത്ത്, വീണ്ടും തിരിച്ചു വന്ന്, എന്‍റെ കരയുന്ന ഓര്‍മ്മകളെ തൊട്ടുണര്‍ത്തി, സ്വപ്നങ്ങളെ പുനര്‍ജനിപ്പിച്ചു, വാക്കുകളുടെ നിര്‍വികാരത കളഞ്ഞ്, സായാഹ്നങ്ങളിലും, രാത്രികളിലും സ്നേഹം പങ്കിട്ട്, വീണ്ടും നീ തിരിച്ചു പോകാന്‍ ഒരുങ്ങുകയാണോ???

"ഇതായിരുന്നു നിന്‍റെ പ്രണയം എന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും നിന്നെ പ്രണയിക്കുമായിരുന്നില്ല..." - എന്ന് ഞാന്‍ പറയുമ്പോള്‍, നിന്നില്‍ ഉണ്ടായേക്കാവുന്ന ദു:ഖത്തിന്‍റെ  നിഴല്‍ പോലും എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്താണ്; അത്രൈക്ക് ഏറെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു... എന്നെങ്കിലും അത് നീ മനസ്സിലാക്കി, എന്നിലേക്ക് തന്നെ തിരിച്ചെത്തും എന്ന പ്രതീക്ഷയില്‍... നിനക്ക് വേണ്ടി എല്ലാം ഒരുക്കി, ഞാന്‍ ഇന്നും കാത്തിരിക്കുന്നു...

ഇതാ... വീണ്ടും മഴക്കാലം വന്നിരിക്കുന്നു... നമ്മള്‍ സ്നേഹിച്ചിരുന്ന, നമ്മളെ സ്നേഹിച്ചിരുന്ന, നമ്മുടെ സ്വന്തം മഴക്കാലം... ഓരോ മഴക്കാലവും, ഓരോ കാത്തിരിപ്പിന്‍റെയും, ഓരോ പ്രതീക്ഷയുടെയും കഥ പറയുന്നു... പുതുമഴയുടെ ഓരോ തുള്ളികളും നിന്‍റെ സ്നേഹമായി എന്നെ പുണരുന്നത് ഞാന്‍ അറിയുന്നു... ഇത് സത്യമോ അതോ മിഥ്യയോ... ഈ മഴക്കാലത്ത് എങ്കിലും എന്നെന്നേക്കുമായി നീ എന്‍റെതാവുമെന്ന് ഞാന്‍ സ്വപ്നം കണ്ടോട്ടെ...???!!!

എന്ന് മാളൂസിന്‍റെ   സ്വന്തം ബങ്കൂസ്...

by JaY (-_-) Dèé
______________________________________________________________________________
LOCATION ~ NEAR SREE NARAYANA ENGINEERING COLLEGE, KOROM, PAYYANUR, KANNUR DISTRICT, KERALA STATE. 
CAM ~ NOKIA E 51 / 2 MEGA PIXEL.

PLEASE CHECK OUT MY MONSOON ALBUM AT facebook... CLICK ON THE LINK BELOW...
LINK - PLEASE CHECK OUT MY MONSOON ALBUM AT facebook... CLICK ON THE LINK BELOW... ALBUM NAME - MoNSòóN ~♥♥♥~ a TiMë 4£oVe... a SèáSoN 4£oVeRz... LINK - http://www.facebook.com/media/set/?set=a.1407182155437.42126.1708946689&type=1